Saturday, December 8, 2007

മലയാളികള്‍ ശവംതീനികളോ?

മന്ത്രി ദിവാകരന് ഒരു വെളിപാടുണ്ടായിരിക്കുന്നു.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍ എന്നും പറയാം.
കേരളത്തില്‍ സസ്യാഹാരികളായി ആരെയും അങ്ങോര്‍ കാണുന്നില്ല.എല്ലാം പക്കാ നോണ്‍ ആണത്രെ.അതുകൊണ്ട് എല്ലാവരും അരിയാഹാരം മതിയാക്കി പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചോളാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു.പശുവിനെയും കോഴിയെയും വീട്ടില്‍ വളര്‍ത്തിയാല്‍ മതിയല്ലോ.എത്ര നിസാരം!
വിലക്കയറ്റം ആളുകള്‍ പറഞ്ഞുപരത്തുന്നതാണെന്നും വാസ്തവത്തില്‍ അങ്ങനെയൊരു പ്രതിഭാസം ഇല്ലെന്നുമാണ് അടുത്ത കണ്ടെത്തല്‍.ഉള്ളി വാങ്ങിയിട്ട് കടയില്‍ 34 രൂപ കൊടുക്കുന്നത് വിലക്കയറ്റം കൊണ്ടല്ല,കടക്കാരന് ടിപ് കൊടുക്കുന്നതാവും!
സധാരണ മനുഷ്യന്റെ പ്രശ്നങ്ങളൊന്നും കാണാതിരിക്കുകയും കണ്ടാല്‍ നിസാരവത്ക്കരിക്കുകയും ചെയ്യുന്ന ഇത്തരക്കാരാണ് എന്തുകൊണ്ടും ഭരണയോഗ്യന്മാര്‍!
പിന്നെ ഇതിലൊന്നും അതിശയിക്കാനില്ല.വരും നാളുകളില്‍ നാം എന്തു ഭക്ഷിക്കണം,എന്തു വിസര്‍ജിക്കണം,എന്തു ചിന്തിക്കണം എന്നൊക്കെ ലവന്മാരല്ലെ തീരുമാനിക്കാന്‍ പോകുന്നത്.അതിന്റെ തുടക്കമായി ഇതിനെ കണ്ടാല്‍ മതി.ആഗോളവത്ക്കരണമേ നമോവാകം.
ഒരു പരിശീലനം നല്ലതല്ലേ?

2 comments:

ഏ.ആര്‍. നജീം said...

മൗനം വിദ്വാനു ഭൂഷണം...

പ്രിയ said...

പറഞ്ഞോട്ടെ , അവര് പറഞ്ഞോട്ടെ , 5 വര്ഷം കഴിഞ്ഞു ഇറങ്ങി പോകുന്നതിനു മുന്നേ അങ്ങനെയും ഇങ്ങനെയും എല്ലാം പറയണം അല്ലോ. ഇന്നലത്തെ മുഖ്യന് ഇന്നു പറയും ഇന്നത്തെ മുഖ്യന് കച്ചോടം നോക്കുന്നില്ല , നാട്ടിന്നു തെണ്ടി പോയവരെ ശ്രദ്ധിക്കുന്നില്ല , റോഡ് പണിയുന്നില്ല , കൃഷി ശ്രദ്ധിക്കുന്നില്ല .
ഇതൊന്നും ഇന്നു ഉണ്ടായ പ്രശ്നങ്ങള് അല്ലലോ . ഇന്നലെയും ഉണ്ടയിന്നില്ലേ? അതൊന്നും അന്ന് മിണ്ടി കേട്ടില്ലാലോ ? അത്രയേ ഉള്ളു. ചുമ്മാ ഓരോരോ തമാശ.

ആ ന്യൂസ് വായിച്ചപ്പോ ഞാന് ആ മന്ത്രിയുടെ ബുദ്ധിയെ കുറിച്ചു അല്ഭുതപെട്ടു മിഴുങ്ങസ്യ നിന്നത്തെ ഉള്ളു. ഇതിപ്പോ സഞ്ജയന്‍ പറഞ്ഞപ്പോ എനിക്കും ഒരു ടെന്ഷന്. ഞാന് ഇനി എന്ത് തിന്നു ജീവിക്കും? :(