മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ.സി.മഹേഷ് എഴുതിയ കവിതയുടെ പൂര്‍ണരൂപം.
മധ്യേയിങ്ങനെ
താഴോട്ട് വീഴും പോലെ
മേല്പ്പോട്ടും വീഴാം
പക്ഷേ
ആരും ഇങ്ങനെ പേടിക്കാറില്ല
തല കീഴെയാണെങ്കില്
വീഴുകയാണ്
തല മേളിലാകുമ്പോള്
പൊന്തുന്നു
അതുകൊണ്ടാണ് നമ്മളൊക്കെ
താഴേക്കുമാത്രം വീഴാതെ
ശ്രദ്ധിച്ച്
ഇപ്പോള്‍ മേല്പ്പോട്ട് വീണുപോകുന്നത്
മേല്പ്പോട്ട് പൊന്തുന്നപോലെ
താഴോട്ടും
തലകീഴെയാണെങ്കില്‍
നിങ്ങള്‍ പൊക്കത്തിലേക്കാണ്
മുകളിലേക്ക് വീണുപോകുന്നവര്‍
താഴേക്ക് പൊങ്ങിപ്പോയ ഒരാളെ
കാണുന്നതേയില്ല
Subscribe to:
Post Comments (Atom)
1 comment:
"തലകീഴെയാണെങ്കില്‍ (ജ്ഞാന ഭാരത്താല്‍)
നിങ്ങള്‍ പൊക്കത്തിലേക്കാണ്"
കാമ്പുള്ള കവിത. നന്നായിരിക്കുന്നു.
തേനുള്ള പൂക്കളേക്കാള്‍ നിറമുള്ളപൂക്കള്നിറഞ്ഞ
കമ്പോളത്തിലിതു മാത്രം തേടുന്നവര്‍ വന്നേയ്ക്കാം..
Post a Comment