ഇന്നലെ രാത്രിയില്‍
എന്റെ സ്വപ്നത്തില്‍
നീ വന്നു.
എത്രയോ കാലമായി ആശിക്കുന്ന സ്വപ്നം!
നമ്മള് പരസ്പരം തൊട്ടു.
നിന്റെ വലംകവിളിലെ
ചുവന്ന പാടുകളില്‍ ഞാന്‍ ഉമ്മ വെച്ചു.
നിന്റെ മണം ഞാനറിഞ്ഞു.
നിന്റെ നെറ്റിയില്‍ ചുവന്ന സിന്ദൂരം.
കാതില്‍ ചുവന്ന കമ്മല്‍.
നീ ആകെ ചുവന്നിരുന്നു.
ഞാന്‍ നിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ഇരുന്നു.
നിന്റെ കൊതിപ്പിക്കുന്ന ആ ശബ്ദം ഞാന്‍ കേട്ടു.
നീ പറഞ്ഞു:
-എല്ലാം ഞാനറിയുന്നു.പക്ഷെ........
എന്തുകൊണ്ടാണ് ആ വാചകം നീ പൂര്‍ത്തിയാക്കാഞ്ഞത്?
Thursday, December 6, 2007
Subscribe to:
Post Comments (Atom)
4 comments:
"പക്ഷെ " ഒരു കരയാണു,മുന്നിലൊരു കടല്‍ നിര്മ്മിച്ചുവെക്കുന്ന കര.വ്യക്താവ്യക്തതകളുടെ
പുളഞ്ഞു മറിയുന്ന വൈവിധ്യതകളുടെ കടലിനു മുന്നില്‍ ഒഴിവുകഴിവിന്റെ ചോദ്യരൂപമായ ഒരു കര.
കളര്‍ സ്വപ്നങ്ങള്‍ കാണുന്നതിന് നാളെ മുതല്‍ ബില്ലടക്കേണ്ടി വരും
:)
ചുവപ്പിന്റെ ലോകത്ത് വർണ്ണാന്തത ബാധിച്ചിരിക്കുകയല്ലേ അപ്പോൾ അക്ഷരങ്ങൾ ആപ്രത്യക്ഷമായിക്കാണും. (ചിരി)
കൊള്ളാം!!
Post a Comment