Tuesday, December 4, 2007

എലികളെ ജീവിക്കാന്‍ അനുവദിക്കുക

എലികള്‍ വീട്ടിലേക്കു കയറി വരുന്നത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നം കൊണ്ടാണ്.അവയ്ക്ക് ആവശ്യമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പുറത്തു കിട്ടുമെങ്കില്‍ ഒരിക്കലും അവ വീട്ടിനുള്ളിലേക്ക് കയറിവരില്ല.
എലികളെ നശിപ്പിക്കുന്നതിനു പകരം അവയ്ക്ക് ഒരു പുനരധിവാസം നല്‍കുകയാണ് വേണ്ടത്.അതിനായി കുറഞ്ഞപക്ഷം കപ്പക്കൃഷിയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
കാര്‍ഷികവൃത്തിയുടെ അഭാവം തന്നെയാണ് എലികള്‍ വീട്ടിനുള്ളില്‍ പെരുകാന്‍ കാരണമാകുന്നത്.
എല്ലാ ജീവികളും ഭൂമിയുടെ അവകാശികളല്ലേ?

5 comments:

സഞ്ജയന്‍ said...

വീടിനുപുറത്ത് കപ്പ കൃഷി ചെയ്യുക എന്നതാണ് ഉചിതമായ പരിഹാരം.

അലി said...

കൊള്ളാം നല്ല ഐഡിയ!

അപ്പോള്‍ പാമ്പുകളെയും മറ്റിഴജന്തുക്കളെയും ക്ഷുദ്ര ജീവികളെയും എന്തുചെയ്യണമെന്നുകൂടിപ്പറയൂ..

മുക്കുവന്‍ said...

നാരായം, അതിലും ഭേദം, താന്‍ വീടൊഴിഞ്ഞുകൊടുക്കുന്നതല്ലേ? അപ്പോള്‍ പിന്നെ കപ്പ നടാതെ ഒപ്പിക്കാം :)

നവരുചിയന്‍ said...

എലിയെ പേടിച്ചു കപ്പ നടണോ ??

പ്രയാസി said...

അതെ ഇതൊരു വളരെ ജുഗുത്സാവഹവും സംബവബഹുലവുമായ ചാക്രിയ പ്രക്രിയയാണു..

ഈ എലികളുടെ പുനരധിവാസമെ.. നാരായം..:)