കണ്ടു കണ്ടു രമിച്ചു തീര്‍ക്കണമെന്ന മോഹവുമായി ഞാന്‍
കാത്തു കാത്തൊരുപാടുകാലം തള്ളി വിട്ടതറിഞ്ഞുവോ?
കണ്ണു ചിമ്മാതെന്നെനോക്കുകയെന്റെ കണ്ണുകള്‍ കാണുക
എന്നെയങ്ങനെനോക്കി നോക്കിയെനിക്കു നീ കണിയാകുക.
നീയുമായി രമിക്കലെന്നതാസാദ്ധ്യമെന്നറിയുമ്പൊഴും
സ്പര്‍ശമില്ലാതകലെനിന്നു നിനക്കു സാദ്ധ്യമതൊക്കെയും
ബാഹ്യമായൊരുപാടു കാതമകന്നു നീ നില കൊണ്ടതും
നിന്റെ വശ്യതരംഗമെന്നുടെയുള്ളിലേക്കു തറഞ്ഞതും
കണ്ണെടുക്കാതെന്നെ നോക്കിയെനിക്കു മൂര്‍ഛ വരുത്തുക
പൂര്‍ണമായൊരു മൂര്‍ഛയേകി മറഞ്ഞുപോയവള്‍ നീ തന്നെ.
Subscribe to:
Post Comments (Atom)
2 comments:
കണ്ടു കണ്ടു രമിച്ചു തീര്‍ക്കണമെന്ന മോഹവുമായി ഞാന്‍...
നല്ല വരികള്‍.
Post a Comment