Sunday, November 11, 2007

വിരുന്ന്

ഇന്നലെ എന്റെ കിനാവില്‍
ദൈവം നല്‍കിയ ഉടയാടയുടെ വിശുദ്ധിയുമായി
മറകളേതുമില്ലാതെ നീ വന്നു.
ആടയാഭരണങ്ങളില്ലാത്ത നിന്റെ ശരീരം
പൂത്തുലഞ്ഞ ഉദ്യാനം.
നിന്റെ അവയവങ്ങള്‍
മദഗന്ധം ചുരത്തുന്ന വിശുദ്ധപുഷ്പങ്ങള്‍.
സസ്യലതാദികളും പുഷ്പഫലങ്ങളും നിറഞ്ഞ
കൊതിപ്പിക്കുന്ന ഭൂപ്രദേശം.
നീ സ‌മൃദ്ധമായ അത്താഴവിരുന്നൊരുക്കി
എന്നെ കാത്തിരിക്കുമ്പോള്‍
ഞാന്‍ അതവഗണിക്കുന്നതെങ്ങനെ?

No comments: