Saturday, November 24, 2007

ഒരു നല്ല കഥ-ഇ.പി.ശ്രീകുമാറിന്റെ വൃദ്ധജനബാങ്ക്

ഒരു നല്ല രചനയുടെ അടിസ്ഥാന ലക്ഷണം അത് ആസ്വാദകനില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ചെറിയ ചലനമെങ്കിലും സൃഷ്ടിക്കണംഎന്നതാണ്.പ്രത്യേകിച്ച് ചെറുകഥകള്‍.
ആ അര്‍ത്ഥത്തില്‍ വിജയിച്ച ഒരു കഥയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇ.പി.ശ്രീകുമാര്‍ എഴുതിയ വൃദ്ധജനബാങ്ക് എന്ന കഥ.പലരും പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും നവീനമായ അവതരണത്തിലൂടെ വായനക്കാരിലും ചെറുതല്ലാത്ത വിധത്തില്‍ സ്പര്‍ശിക്കാന്‍ ഈ കഥക്കു കഴിയുന്നുണ്ട്.സമകാലിക സംഭവങ്ങളും വാര്‍ദ്ധക്യ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഘടിപ്പിച്ചുകൊണ്ടു മുന്നേറുന്ന രചനാശൈലി തെല്ലും വിരസതയുണ്ടാക്കുന്നുമില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.കാരണം പലപ്പോഴും ഇത്തരം ചിത്രീകരണത്തിലാണ് കഥ പാളിപ്പോകാനുള്ള സാദ്ധ്യത ഉള്ളത്.
സഹൃദയര്‍ ഈ കഥ വായിക്കുക.(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2007 നവംബര്‍25-ഡിസംബര്‍ 1)

1 comment:

ബാജി ഓടംവേലി said...

ഒന്നു സ്‌കാന്‍ ചെയ്‌ത് അറ്റാച്ക്ഹു ചെയ്‌താല്‍ വായിക്കാന്‍ എളുപ്പമാകുമായിരുന്നു.
എന്തായാലും വിവരത്തിന് നന്ദി.