ഹിന്ദുവിനെക്കുറിച്ചോ ഹിന്ദുമതത്തെക്കുറിച്ചോ ഒന്നുമറിയാത്ത ചില വിഡ്ഢികളുണ്ട്.അവരുടെ വിചാരം തങ്ങളാണ് ഹിന്ദുമതത്തിന്റെ കാവല്‍ക്കാര്‍ എന്നാണ്.ഇക്കൂട്ടര്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്.ആരെങ്കിലും മതസംബന്ധിയായ എന്തെങ്കിലും സത്യം പറഞ്ഞുപോയാല്‍ വേട്ടനായ്ക്കളെപ്പോലെ ചാടിക്കടിക്കാന്‍ വരും.കടിക്കില്ല,കുരയ്ക്കുകയേ ഉള്ളൂ.സ്വന്തം പേരുപോലും വെളിപ്പെടുത്താന്‍ ഭയപ്പെട്ട് തെറി വിളിക്കും.കാണാമറയത്തിരുന്ന് അശ്ലീലം പറഞ്ഞ് തൃപ്തിയടയും.
അവരുടെ ദൈവങ്ങളെ തൊട്ടുകളിക്കരുതത്രെ!കണ്ടോ,ദൈവമല്ല,ദൈവങ്ങളാണ്.ഹിന്ദുമതം നന്നായി അറിയുന്ന ഒരാള്‍ ഒരിക്കലും ദൈവങ്ങള്‍ എന്നു പറയില്ല.ദൈവം ഒന്നേയുള്ളു,അത് പല നാമരൂപങ്ങളില്‍ അറിയപ്പെടുന്നു എന്നാണ് പ്രാമാണികഗ്രന്ഥങ്ങളായ വേദങ്ങള്‍ പറയുന്നത്.ഈ അടിസ്ഥാനപാഠം പോലും അറിയാത്ത വിവരദോഷികളാണ് ഹിന്ദുമതത്തെ നശിപ്പിക്കുന്നത്.എന്നിട്ടോ ഇവര്‍ ഹിന്ദുവിന്റെ ഒരിക്കലും ഊരി മാറ്റാനാവാത്ത മുഷിഞ്ഞുനാറിയ കുപ്പായം എടുത്തണിഞ്ഞിരിക്കുന്നു.
വാസ്തവത്തില്‍ ഇവര്‍ ഹിന്ദുക്കളല്ല,മതമൗലികവാദികളാണ്.അപകടകരമാംവിധം വിഷം ഉള്ളില്‍ വഹിക്കുന്ന വിവരംകെട്ട വര്‍ഗീയവാദികള്‍.ഇക്കൂട്ടരെ തിരഞ്ഞുപിടിച്ച് പുറത്തു ചാടിക്കാതെ ഹിന്ദുമതം രക്ഷപെടില്ല.അല്ലാതെ പൂജാരിയുടെ വാക്കുകള്‍ കണ്ണടച്ചനുസരിക്കുന്നതിലല്ല വിജയം.
ദേവപ്രശ്നത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ഒരു നല്ല ഹിന്ദുവിന്റെ രക്തം തിളയ്ക്കും.തിളയ്ക്കണം.ആ രക്തം വഹിക്കുന്നവന്‍ ആദ്യം അതിനെതിരെ പ്രതികരിക്കുകയും ചെയ്യും.ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ നടത്തുന്ന കൊള്ളരുതായ്മകളെ എതിര്‍ക്കാത്തവന്‍ ഹിന്ദുവാകുന്നതെങ്ങനെ?പകരം എതിര്‍ക്കുന്നവരെ എതിര്‍ക്കാനാണ് ഇവരുടെ രക്തം തിളയ്ക്കുന്നത്.പ്രതികരിക്കുന്നവര്‍ക്കെതിരെ തെറിയഭിഷേകം നടത്തുവാനും ഗോഗ്വാ കാണിക്കാനും മാത്രം പഠിച്ചുവെച്ചിട്ടുള്ള ഇവര്‍ വാസ്തവത്തില്‍ അനീതിക്കും അനാചാരങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയല്ലേ ചെയ്യുന്നത്?മനുഷ്യന്റെ സൗകര്യത്തിനനുസരിച്ച് കാര്യങ്ങള്‍ നടന്നുകിട്ടാന്‍ വേണ്ടി മതത്തിന്റെ മറവില്‍ നടക്കുന്ന അനീതിക്ക് സംരക്ഷണം നല്‍കുന്ന കാവല്‍പട്ടികളാണ് ഇക്കൂട്ടര്‍.
ഹിന്ദുവിന് ഒരു നല്ല സംസ്ക്കാരമുണ്ട്.എന്തും സമചിത്തതയോടെ ഉള്‍ക്കൊള്ളുവാനും പക്വമായി പ്രതികരിക്കുന്നതിനും ഉള്ള വിവേചനശേഷിയാണ് സനാതനപാരമ്പര്യം.അല്ലാതെ ഉറഞ്ഞുതുള്ളി തെറിയഭിഷേകവും അശ്ലീലാര്‍ച്ചനയും നടത്തുന്നവന് ഹിന്ദു എന്ന പദം പോലും ഉച്ചരിക്കാനുള്ള യോഗ്യതയില്ല.അസഹിഷ്ണുതയും അപക്വതയും നീചലക്ഷണമാണ്.
Subscribe to:
Post Comments (Atom)
5 comments:
താങ്കളതു പറഞ്ഞു..ഇങ്ങനെ ചെയ്യുന്ന ആള്‍ക്കാരില്‍ എത്ര പേരുണ്ടു, മഹാഭാരതവും,രാമായണവും വായിച്ചിട്ടുള്ളവര്‍.
അതെ പട്ടികള്‍, ആര്‍ക്കും കല്ലെറിയാം,ഓടിക്കാം,വന്ധ്യംകരണം ചെയ്യാം... കടിക്കില്ലല്ലോ.
അല്ല എങ്ങനെയിത്രയധികം പട്ടികള്‍ ഹിന്ദുക്കളില്‍ പെരുകി?.
വളര്‍ത്തുപട്ടികള്‍ക്കുമറിയില്ല, അവനവന്റെ മുതല്‍ കക്കുന്ന യജമാനനെ നോക്കിക്കുരച്ചാല്‍ താനും നാളെ തെരുവുപട്ടിയാണെന്ന്. "സുഖിപ്പൂ പരമൂഡനും പരമഞജ്ജാനിയും മുനേ ഈരണ്‍ടിന്നിയില്‍ പെട്ടോര്‍ക്കാണു ദുഖങ്ങളൊക്കെയും."
വളരെ ശരി. യദ്ധാര്‍ഥ ഹിന്ദുവിന്റെ ധര്‍മ്മസങ്കടമാണിത്. ഇതിനേക്കുറിച്ച് ഞാനുമൊരു പോസ്റ്റ് എഴുതിക്കൊണ്ടിരിയ്ക്കുന്നു.
നന്നായി,ഞാനും ഇന്നിതിനെക്കുറിച്ചുതെന്നെയാണെഴുതിയത്
ദേവ പ്രേശ്നതിന്റെ കാര്യത്തില്‍ തങ്ങളുടെ അഭിപ്രായത്തോട് യോഗിക്കാതെ വയ്യ. എന്നാല്‍ അശ്ലീലം ഒരു ശ്ലീല കുറവാണോ എന്ന് ഒരു സംശയം ബാക്കി. എല്ലാം ബ്രഹ്മം എന്ന് പരയ്ന്ന സംസ്കാരത്തിന് അശ്ലീലതിനോട് എന്തിനാ അയിത്തം?
Post a Comment