ഒരു മുഴുക്കുടിയനെ
മദ്യം തൊടാത്തവനാക്കാനും
മദ്യം തൊടാത്തവനെ
മുഴുക്കുടിയനാക്കാനും
ഭാര്യയുടെഒരു വാക്കിനു കഴിയും.
***
സ്നേഹം നിറഞ്ഞ വാക്കിനും
നിഷ്ഠൂരമായ വാക്കിനും
ശക്തിയുണ്ട്.
രണ്ടും ഒരു വ്യക്തിയുടെ
ജീവിതം തന്നെ മാറ്റിമറിക്കും.
***
നാവുച്ചരിക്കുന്ന വാക്കിന്റെ
ഉറവിടം മനോസംസ്കാരമാണ്.
സംസ്കാരം വാക്കില്‍ പ്രതിഫലിക്കും.
***
എത്ര ശ്രമിച്ചാലും
നല്ല വാക്കുച്ചരിക്കാന്‍ കഴിയാത്തവരുടെ
ഹൃദയം അഴുക്കുചാലു തന്നെയാണ്.
ദുര്‍ഗന്ധം നിറഞ്ഞ ഓട.
***
Subscribe to:
Post Comments (Atom)
7 comments:
അസ്സലായിട്ടുണ്ട്. കവിത തുളുമ്പും വാക്കുകള്‍.ഏറെ ഇഷ്ടപ്പെട്ടു.
അഴുക്കു ചാല് ചിലപ്പോള്‍ പുണ്യതീര്ത്ഥവുമാകാറുണ്ട്..! അമ്പലത്തില്‍ പ്രതിഷ്ടയിലെ മാലിന്യങ്ങള്‍ കഴുകിവരുന്ന ചാലിലെ വെള്ളം ദിവ്യ തീര്ത്ഥമായിട്ടാണു കാണുന്നത്, അതുപോലെ അഴുക്കു നിറഞ്ഞ ഗംഗാ നദിയും..!
വാക്ക് അഗ്നിപോലെ തിളങ്ങുന്നു..ഇഷ്ടായി..!
ജ്വലിക്കുന്ന വാക്കുകള്‍!!!
ചിന്തിപ്പിക്കുന്ന വരികള്‍!!!
അറിവേകുന്ന കവിത!!!
നന്നയിരിക്കുന്നു...
എത്ര ശ്രമിച്ചാലും
നല്ല വാക്കുച്ചരിക്കാന്‍ കഴിയാത്തവരുടെ
ഹൃദയം അഴുക്കുചാലു തന്നെയാണ്.
അതു സത്യം. നല്ല വരികള്‍.
ഓരോ വരിയും എടുത്തുപറയത്തക്കതാണ്...അഭിനന്ദനങ്ങള്‍...
ഓരോ വരിയും എടുത്തുപറയത്തക്കതാണ്...അഭിനന്ദനങ്ങള്‍...
"സ്നേഹം നിറഞ്ഞ വാക്കിനും
നിഷ്ഠൂരമായ വാക്കിനും
ശക്തിയുണ്ട്.
രണ്ടും ഒരു വ്യക്തിയുടെ
ജീവിതം തന്നെ മാറ്റിമറിക്കും."
എത്ര സത്യം ..!!
നന്നായിരിക്കുന്നു..ഓരോ വരികളും
Post a Comment