Tuesday, November 6, 2007

കാമസമ്മാനം

തൂവെള്ള കടലാസില്‍
ചുവപ്പുമഷികൊണ്ട്
ഒരു ത്രികോണം.
ത്രികോണമധ്യത്തില്‍
വിശുദ്ധ മനസ്സോടെ
നിന്നെമാത്രം ധ്യാനിച്ച്
ഞാന്‍ സൃഷ്ടിച്ചെടുത്ത
വെളുത്ത രേതസ്.
ഉടല്‍ വാറ്റിയെടുത്ത്
ഞാനയയ്ക്കുന്ന ഈ സ്നേഹച്ചാറ്
നീ തിരസ്ക്കരിക്കരുതേ.
ഇതില്‍ കൂടുതലായി
എനിക്ക് എന്നെ വെളിപ്പെടുത്താനാവില്ല.

2 comments:

സഞ്ജയന്‍ said...

തൂവെള്ള കടലാസില്‍
ചുവപ്പുമഷികൊണ്ട് ഒരു ത്രികോണം.....

ദിലീപ് വിശ്വനാഥ് said...

തീഷ്ണതയുണ്ട് വരികള്‍ക്ക്. കൊള്ളാം.