നെഞ്ചിലെ കുങ്കുമപ്പാടില്‍
നിന്റെ ചുംബനത്തിന്റെ വസന്തം.
ഒരു ചെപ്പു കുങ്കുമം
ഉള്ളില്‍ തട്ടി മറിഞ്ഞുവീണു.
നിന്റെ വിയര്‍ത്ത വിരല്‍ത്തുമ്പുകള്‍
മുടിയിഴകളില്‍ നിന്നും
ചുണ്ടുകളില്‍ വന്നു തടഞ്ഞു.
നീ വിയര്‍ത്തു ചുവന്നു.
നിന്റെ വിയര്‍പ്പിന് വശ്യഗന്ധം.
അതിന് അഗ്നിയുടെ ചൂട്,ദാഹം.
ഒരു കര്‍പ്പൂരമായി
ആ വിയര്‍പ്പില്‍ ഞാനലിഞ്ഞു.
വെളിച്ചമുള്ള രാത്രിയില്‍
ഞാന്‍ വീണ മീട്ടിയപ്പോള്‍
വിളക്കണച്ച് കറുത്ത ഇരുട്ടില്‍
നീ ആസക്തിയോടെ എന്നെ പ്രേമിച്ചു.
ഞാനുണര്‍ന്നപ്പോള്‍
നീ കരഞ്ഞുകൊണ്ടു തടഞ്ഞു.
ഞാന്‍ പറഞ്ഞു:എനിക്കു വിശക്കുന്നു.
നീ പറഞ്ഞു:എനിക്കും.പക്ഷെ നമുക്ക് പട്ടിനി കിടക്കാം.
പട്ടിണിയും പ്രേമവും-നല്ല കോമ്പിനേഷന്‍.
നിനക്കായി നല്‍കാന്‍ എന്റെ പക്കല്‍
കലര്‍പ്പില്ലാത്ത സ്നേഹം മാത്രം.
പൂക്കാത്ത കാടുകള്‍ മാത്രം.
നാം പട്ടിണിയിലും പ്രണയം മറക്കരുത്.
ചെടികള്‍ പൂക്കാന്‍ അനുവദിക്കുകയുമരുത്.
Subscribe to:
Post Comments (Atom)
2 comments:
നിന്റെ വിയര്‍പ്പിന് വശ്യഗന്ധം....
നല്ല വരികള്‍. കവിതകളെല്ലാം ഒരേ വിഷയമയല്ലോ സംസാരിക്കുന്നത്?
Post a Comment