നാം നിരന്തരം ഫീച്ചറുകള്‍ വായിക്കുന്നവരാണ്.ഏതെങ്കിലുമൊക്കെ വിഷയങ്ങളായിരിക്കും.എന്നാല്‍ ഒട്ടുമിക്ക ഫീച്ചറുകളും തനി ജേണലിസം മാത്രമായി മാറിനില്‍ക്കുന്ന കാഴ്ചയാണ് നമ്മള് അനുഭവിക്കുന്നത്.സൌന്ദര്യാത്മകമായി നിലനില്പില്ലാത്ത അത്തരം ഫീച്ചറുകളാണ് നമ്മെ വായനയില്‍നിന്നും അകറ്റുന്നത്.
എന്നാല്‍ ഇതിനൊരു അപവാദമാണ് പ്രിയാ ഉണ്ണിക്കൃഷ്ണന്റെ പ്രകാശപത്മം എന്ന ഫീച്ചര്‍.നവംബര്‍ ലക്കം മയൂരി മാസികയിലാണ് നമുക്കീ സൌന്ദര്യാന്മകപത്രപ്രവര്‍ത്തനം കാണാന്‍ കഴിയുന്നത്.പ്രശസ്ത നര്‍ത്തകി പത്മാമേനോനെ ക്കുറിച്ചുള്ളതാണീ ഫീച്ചര്‍.ഒരു പൊതു സ്വഭാവം വെച്ചുകൊണ്ട് ഫീച്ചര്‍ എന്നു പറഞ്ഞെന്നേയുള്ളു.ഒരു കലാകാരിയുടെ കരവിരുത് പ്രകടമാക്കുന്ന ഒരു രചനയായി വേണം ഇതിനെ കാണാന്‍.
സമഗ്രവും ലളിതവും.പത്മാമേനോനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് ഒരു സാമാന്യവിവരം ലഭിക്കുന്നു എന്നതിനു പുറമെ തുടങ്ങിയാല്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ രചനാശൈലി.
കഥക്കും കവിതക്കും മാത്രമല്ല ക്രാഫ്റ്റിന്റെ സാധ്യത എന്നുകൂടി പ്രിയാ ഉണ്ണിക്കൃഷ്ണന് ഈ രചനയിലൂടെ വെളിപ്പെടുത്തുന്നു.ചുരുക്കി പറഞ്ഞാല്‍ കലയുടെ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഒരുത്തമരചനയാണ് പ്രകാശപത്മം.അതാണ് ഈ രചനയെ വേറിട്ടു നിര്‍ത്തുന്നതും.
അതിന്റെ നവരസങ്ങള്‍ ആസ്വദിക്കണമെങ്കില്‍ അത് വായിക്കുക തന്നെ വേണം.ആസ്വദിക്കാന്‍ പറ്റിയ രചന എന്നതില്‍ തെല്ലും സംശയമില്ല.
പ്രിയാഉണ്ണിക്കൃഷ്ണന് ആത്മാര്‍ത്ഥമായ നന്ദി.
Monday, November 19, 2007
Subscribe to:
Post Comments (Atom)
6 comments:
ബ്ലോഗ്ഗര്‍ പ്രിയ ഉണ്ണികൃഷ്ണന് ആണോ? അഭിനന്ദനങ്ങള്‍.
It is not me, your friend Priya Unnikrishnan
ithu vere Priya Unnikrishnana tto vaalmeeki mashe...
:)
ഞാന്‍ സമ്മതിക്കില്ലാ..! ഇതെന്റെ അപ്പി പ്രിയ തന്നെ..
അപ്പീ...എന്നാലും ഇത്രയും വിനീതയാകരുത്..:)
I also have read "PRAKASAPADMAM". Sanayan said it.His words are 100% true.
അതാരെങ്കിലും ഇവിടെ ഒന്നിടുമോ? എല്ലാവര്ക്കും വായിക്കാമല്ലോ.
Post a Comment